Picsart 23 07 22 15 12 07 426

അയാക്സിന്റെ നൈജീരിയൻ പ്രതിരോധതാരത്തെ ഫുൾഹാം സ്വന്തമാക്കും

അയാക്സിന്റെ 23 കാരനായ നൈജീരിയൻ സെന്റർ ബാക്ക് കാൽവിൻ ബാസിയെ ഫുൾഹാം സ്വന്തമാക്കും. നേരത്തെ തന്നെ താരവും ആയി വ്യക്തിഗത ധാരണയിൽ എത്തിയ ഫുൾഹാം നിലവിൽ അയാക്സും ആയി ധാരണയിൽ എത്തി.

ഏതാണ്ട് 21 മില്യൺ യൂറോയും സെൽ ഓൺ(താരത്തെ പിന്നീട് ഫുൾഹാം വിറ്റാൽ ഒരു വിഹിതം അയാക്സിന് ലഭിക്കും) ക്ലോസും അടങ്ങുന്നത് ആണ് കരാർ. നേരത്തെ താരത്തിന് ആയി ബ്രൈറ്റണും രംഗത്ത് ഉണ്ടായിരുന്നു. താരം ഉടൻ മെഡിക്കൽ പൂർത്തിയാക്കിയ ശേഷം ഇംഗ്ലീഷ് ക്ലബും ആയി കരാറിൽ ഒപ്പ് വെക്കും.

Exit mobile version