ഫുൾഹാമിന് ഗോൾവലയിലേക്ക് നിറയൊഴിക്കാൻ ഒരു AK 47

- Advertisement -

ഇംഗ്ലീഷ് ക്ലബായ ഫുൾഹാമിന്റെ പുതിയ സൈനിങ്ങ് അബൂബക്കർ കമാറ ഇനി AK47 ആയി അറിയപ്പെടും. ഫ്രഞ്ച് രണ്ടാം ഡിവിഷനിൽ നിന്ന് ഫുൾഫാമിലേക്ക് എത്തിയ സ്ട്രൈക്കർ കരാറിനൊപ്പം ആവശ്യപ്പെട്ടത് 47ാം നമ്പർ ജേഴ്സിയായിരുന്നു. അബൂബക്കർ കമാറ എന്നതു ചുരുക്കി എ കെ 47 എന്നറിയപ്പെടാനാണ് താരം 47ാം നമ്പർ ജേഴ്സി ഫുൾഹാമിനോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബായ അമിയൻസിൽ കളിച്ച കമാറ 11 ഗോളുകൾ നേടിക്കൊണ്ട് ക്ലബിന് ഫ്രഞ്ച് ഒന്നാം ഡിവിഷനിലേക്ക് പ്രമോഷൻ വാങ്ങിക്കൊടുത്തിരുന്നു. 4 വർഷത്തേക്കാണ് ഫുൾഹാമുമായി കമാറയ്ക്കുള്ള കരാർ. ചാമ്പ്യൻഷിപ്പ് സീസണ് അടുത്ത ആഴ്ച തുടക്കമാകാനിരിക്കെ ഈ AK 47 എതിർ ഗോൾവലയിലേക്ക് നിറയൊഴിക്കും എന്നു തന്നെയാണ് ഫുൾഹാം ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement