Site icon Fanport

ആൻഡ്രെസ് പെരേര ഫുൾഹാമിലേക്ക് തന്നെ

ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡ്രെസ് പെരേരയെ ഫുൾഹാം സ്വന്തമാക്കും. ലോൻ കഴിഞ്ഞു തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയ താരത്തെ വിൽക്കാൻ ഉള്ള ശ്രമങ്ങളിൽ യുണൈറ്റഡ് വിജയിക്കുകയാണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാം പെരേരക്ക് ആയി ബിഡ് സമർപ്പിച്ചിരുന്നു. 10 മില്യന്റെ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വീകരിച്ചു. പെരേരയും ഫുൾഹാമിലേക്ക് പോകാൻ തയ്യാറാണ്.

ഇനി ഒരു വർഷത്തെ കരാർ കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പെരേരക്ക് ബാക്കിയുണ്ട്‌ നേരത്തെ ബ്രസീൽ ക്ലബായ ഫ്ലമെംഗോ സ്ഥിര കരാറിൽ താരത്തെ സ്വന്തമാക്കും എന്ന് കരുതിയിരുന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡും ഫ്ലമംഗോയും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ താരം തിരികെ യുണൈറ്റഡിലേക്ക് വരികയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ‌ താരം ലോണിൽ ആയിരുന്നു ഫ്ലെമെംഗോയിൽ കളിച്ചിരുന്നത്. ഇതിനു മുമ്പ് മൂന്ന് തവണ പെരേര ലോണിൽ പോയിട്ടുണ്ട്. 25കാരനായ താരം യുണൈറ്റഡിൽ അക്കാദമി കാലഘട്ടം മുതൽ ഉണ്ട്.

Exit mobile version