ഫ്രെഡ് ഇനി റെഡ്, ബ്രസീലിയൻ താരത്തെ വരവേറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ബ്രസീലിയൻ മധ്യനിര താരം ഫ്രെഡിന്റെ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്രസീലിയൻ താളത്തോടു കൂടിയുള്ള വീഡിയോയിലൂടെയാണ് ഫ്രെഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വരവേറ്റത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാസ്കോറ്റിന്റെ പേരും ഫ്രെഡ് ആണ് എന്നതുകൊണ്ട് രണ്ട് ഫ്രെഡും വീഡിയോയിൽ വരുന്നുണ്ട്.

ബ്രസീലിന്റെ ലോകകപ്പ് ടീമിലുള്ള ഫ്രെഡിനെ ഉക്രെയിൻ ക്ലബായ ഷക്തറിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. ഉക്രെയിനിൽ മൂന്ന് കിരീടങ്ങൾ ശക്തറിനൊപ്പം ഫ്രെഡ് നേടിയിരുന്നു. അഞ്ച് വർഷത്തെ കരാറിലാണ് 25കാരനായ ഫ്രെഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. പോഗ്ബയും മാറ്റിച്ചും ഹെരേരയും ഉള്ള മിഡ്ഫീൽഡിന് ഫ്രെഡ് കൂടെ എത്തുന്നതോടെ കരുത്ത് കൂടും.

ഫ്രെഡിന്റെ ക്രിയേറ്റിവിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിന് കരുത്താകും എന്നും, ഫ്രെഡിന്റെ വരവിൽ സന്തോഷമുണ്ട് എന്നും ക്ലബ് മാനേജർ ഹോസെ മൗറീനോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകത്തിലെ ഏറ്റവും വലിയ ക്ലബാണെന്നും. മൗറീനോയെ പോലൊരു പരിശീലകനു കീഴിൽ കളിക്കാനുള്ള അവസരം നഷ്ടപ്പെടുത്താനാവുന്നതല്ല എന്നും ഫ്രെഡ് കരാർ ഒപ്പു വെച്ച ശേഷം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement