Picsart 23 05 18 12 31 05 436

ഫ്രെഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ സാധ്യത

മധ്യനിരയിലേക്ക് വലിയ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ അവരുടെ ബ്രസീലിയൻ മിഡ്ഫീൽഡർ ഫ്രെഡിനെ വിൽക്കാൻ സാധ്യത.TEAMtalk-ന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ സമ്മറിൽ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡിനായി ഓഫറുകൾ ക്ഷണിക്കും. എറിക് ടെം ഹാഗിന് കീഴിൽ ഫ്രെഡിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടു എങ്കിലും യുണൈറ്റഡ് കസെമിറോക്ക് പറ്റിയ ഒരു മധ്യനിര കൂട്ടാളിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്നത്.

ഫ്രെഡ് അല്ലെങ്കിൽ മക്ടോമിനെ ഇവരിൽ ആരെങ്കിലും ഒരാളെ യുണൈറ്റഡ് ഈ സമ്മറിൽ വിൽക്കാൻ ശ്രമിക്കും. മകാലിസ്റ്റർ ഉൾപ്പെടെ വലിയ താരങ്ങളെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. 30കാരനായ ഫ്രെഡ് 2018 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. എന്നാൽ സ്ഥിരമായി മികച്ച പ്രകടനങ്ങൾ ടീമിനായി നടത്താൻ ഫ്രെഡിന് ആയിട്ടില്ല.

Exit mobile version