
ബുണ്ടസ് ലീഗ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് ഫ്രാങ്ക്ഫർട്ട് താരത്തെ ടീമിലെത്തിച്ചു. ജർമ്മൻ കപ്പ് ചാമ്പ്യന്മാരുടെ ആക്രമണ താരമായ മാറിയസ് വോൾഫാണ് ഡോർട്ട്മുണ്ടിലെത്തിയത്. ഇരുപത്തി മൂന്നു കാരനായ മാറിയസ് അഞ്ചു വർഷത്തെ കരാറിലാണ് ഡോർട്ട്മുണ്ടിലേക്ക് എത്തുന്നത്. 2023 വരെ ഈ ജർമ്മൻ താരം സിഗ്നൽ ഇടൂന പാർക്കിൽ തുടരും.
1860 മ്യൂണിക്കിൽ കളിയാരംഭിച്ച വോൾഫ്സ് പിന്നീട് ഹാന്നോവരിലേക്ക് കൂടുമാറി. കഴിഞ്ഞ സീസണിലാണ് നിക്കോ കൊവാച്ചിന്റെ ഫ്രാങ്ക്ഫർട്ടിലേക്ക് വോൾഫ്സ് എത്തുന്നത്. അഞ്ചു ഗോളുകളും എട്ടു അസിസ്റ്റുകളും ഫ്രാങ്ക്ഫർട്ടിനായി സംഭാവന ചെയ്ത വോൾഫ്സ് ഫ്രാങ്ക്ഫർട്ടിനൊപ്പം ബയേൺ മ്യൂണിക്കിനെ തകർത്ത് ജർമ്മൻ കപ്പും ഉയർത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial