ഫൊയ്ത് സ്പർസ് വിട്ട് വിയ്യറയലിൽ സ്ഥിരകരാർ ഒപ്പിട്ടു

20210611 193801

ജുവാൻ ഫോയ്ത് ഇനി വിയ്യറയലിന്റെ താരം. ലോണിൽ വിയ്യറയലിൽ കളിക്കുകയായിരുന്ന ഫൊയ്തിനെ സ്ഥിര കരാറിൽ സ്വന്തമാക്കാനുള്ള ഓപ്ഷൻ ഉപയോഗിച്ചാണ് വിയ്യറയൽ താരത്തെ സ്വന്തമാക്കിയത്. അർജന്റീന ഡിഫൻഡർ 2017 ഓഗസ്റ്റിൽ എസ്റ്റുഡിയന്റ് ക്ലബിൽ നിന്നായിരുന്നു സ്പർസിനൊപ്പം ചേർന്നത്. 32 തവണ സ്പർസിനായി കളിച്ച താരം ഒരു തവണ സ്പർസിനായി ഗോൾ നേടിയിട്ടുണ്ട്.

2020 സെപ്റ്റംബറിൽ ആയിരുന്നു താരം വിയ്യറയലിലേക്ക് വായ്പാടിസ്ഥാനത്തിൽ പോയത്. കഴിഞ്ഞ സീസണിൽ ലാ ലിഗയ 32 മത്സരങ്ങൾ താരം കളിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് യൂറോപ്പ ലീഗ് കിരീടം നേടിയ ഉനായ് എമിറെ ടീമിലെ പ്രധാനി ആയിരുന്നു ഫൊയ്ത്.

Previous articleമികച്ച തുടക്കവുമായി ന്യൂസിലാണ്ട്, രണ്ടാം സെഷനിൽ വിക്കറ്റ് നഷ്ടമില്ല
Next articleദക്ഷിണാഫ്രിക്കയുടെ ലീഡ് നൂറ് കടന്നു