പരിശീലനത്തിന് എത്താതെ ഫോഫാന, കണ്ണുരുട്ടി ലെസ്റ്റർ, പ്രതീക്ഷയോടെ ചെൽസി

20220824 160844

ലെസ്റ്ററിൽ നിന്നും വെസ്ലി ഫോഫാനയെ എത്തിക്കാതെ വിശ്രമമില്ലെന്ന നിലപാടിലാണ് ചെൽസി. തങ്ങളുടെ തുടർച്ചയായ മൂന്ന് ഓഫറുകൾ ലെസ്റ്റർ തള്ളിക്കളഞ്ഞിട്ടും പ്രതീക്ഷയോടെ അടുത്ത ഓഫർ നൽകാൻ തയ്യാറെടുക്കുകയാണ് ടൂഷലിന്റെ ടീം. അതേ സമയം ചില അപ്രതീക്ഷിത സംഭവവികാസങ്ങൾ അവർക്ക് പുതിയ പ്രതീക്ഷയും നൽകി. വെസ്ലി ഫോഫാനയുടെ ഭാഗത്ത് നിന്ന് തന്നെയാണ് കൈമാറ്റത്തിന് ആക്കം കൂട്ടുന്ന ചെയ്തികൾ ഉണ്ടായിരിക്കുന്നത്.

ചെൽസിയുടെ താൽപര്യവും ലെസ്റ്ററിന്റെ നിരസിക്കലും നടന്ന കഴിഞ്ഞ വാരം ടീമിന്റെ പരിശീലനത്തിന് താരം എത്താതെ ഇരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചെൽസിയിലേക്ക് കൂടുമാറാൻ മനസാ തയ്യാറെടുത്ത താരം തന്റെ ഭാവി വ്യക്തമായിട്ട് കളത്തിൽ ഇറങ്ങാം എന്ന നിലപാടിൽ ആയിരുന്നു. സതാംപ്ടനെതിരെയുള്ള കഴിഞ്ഞ ലീഗ് മത്സരത്തിൽ താരത്തെ കോച്ച് ബ്രണ്ടൻ റോജേഴ്‌സ് ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഫോഫാനയുടെ ചെയ്തികൾ കോച്ചിനെ ചൊടിപ്പിച്ചു എന്നു മാത്രമല്ല തുടർന്ന് താരത്തെ സീനിയർ ടീമിന്റെ കൂടിയുള്ള പരിശീലനത്തിൽ നിന്നും വിലക്കി. റോജേഴ്‌സ് തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ശേഷം ലെസ്റ്ററിന്റെ അണ്ടർ 23 യൂത്ത് ടീമിനോടൊപ്പമാണ് താരം പരിശീലനം നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ലെസ്റ്റർ

കൈമാറ്റം ഏതു വിധേനയും സാധ്യമാക്കാൻ താരത്തിന്റെ ഭാഗത്ത് നിന്നും കനത്ത സമ്മർദ്ദം ആണ് ഇതോടെ ലെസ്റ്റർ നേരിടുന്നത്. എന്നാൽ തങ്ങൾ അവസാനം നൽകിയ എഴുപത് മില്യൺ പൗണ്ടിന്റെ ഓഫറും തള്ളിയ ലെസ്റ്ററിന് മുന്നിലോട്ട് ഇനി പോവുമ്പോൾ റെക്കോർഡ് തുക തന്നെ വാഗ്ദാനം ചെയ്യേണ്ടി വരും എന്ന് ചെൽസി തിരിച്ചറിയുന്നുണ്ട്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇരിക്കെ ഇനിയും ശ്രമം തുടരാൻ തന്നെയാണ് ചെൽസിയുടെ തീരുമാനം.

ഫുട്ബോളിൽ ഇതെല്ലാം സ്വാഭാവികമാണെന് ബ്രണ്ടർ റോജേഴ്‌സ് പ്രതികരിച്ചു. ക്ലബ്ബിന് ഇതൊരു ബിസിനസ് ആണ്. കളിക്കാർക്ക് സ്വപ്നസാക്ഷാതകാരവും. താൻ ഇതിന്റെ രണ്ട് വശങ്ങളും വ്യക്തമാണ്. അത് കൊണ്ടാണ് താരത്തോട് മാന്യമായ ഇടപെടലുകൾ നടത്താൻ ആവശ്യപ്പെടുന്നത്. താരത്തിനും ക്ലബ്ബിനും ഒരു പോലെ താല്പര്യകുണ്ടെങ്കിൽ ഏത് ബിസിനസും സുഗമമാവും. റോജേഴ്‌സ് കൂടിച്ചേർത്തു.

അതേ സമയം ട്രാൻസ്ഫർ വിൻഡോയിൽ ഒരേയൊരു താരത്തെ മാത്രം എത്തിച്ചേരുന്ന ലെസ്റ്ററിന് ഉയർന്ന തുക നൽകി ഫോഫാനയെ കൈമാറാൻ ആയാൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയ ഒരാശ്വാസമാകും. താരത്തിനെ എത്തിക്കാൻ വേണ്ടി നിശ്ചയിച്ചുറപ്പിച്ച ചെൽസി ഉയർന്ന തുകയുടെ ഓഫറുമായി അടുത്ത ദിവസങ്ങളിൽ തന്നെ എത്തുമെന്ന് ഉറപ്പാണ്.