ലിവർപൂൾ താരത്തെ ടീമിലേക്ക് എത്തിച്ച് ജെറാഡ്

- Advertisement -

റേഞ്ചേഴ്സ് ക്ലബിലേക്ക് മുൻ ലിവർപൂൾ താരത്തെ എത്തിച്ച് സ്റ്റീവൻ ജെറാഡ്. ലിവർപൂളിന്റെ താരമായിരുന്ന ജോൺ ഫ്ലനാഗനാണ് റേഞ്ചേഴ്സുമായി കരാർ ഒപ്പിട്ടത്. ഫുൾബാക്കായ ഫ്ലാനാഗനെ ഈ കഴിഞ്ഞ സീസൺ അവസാനത്തോടെ ലിവർപൂൾ റിലീസ് ചെയ്തിരുന്നു. ഏഴു വർഷമായി ലിവർപൂളിന്റെ ഭാഗമാണ് ഫ്ലനാഗൻ.

ലോണിൽ ബോൾട്ടനായും ബേൺലിക്കായും താരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിനായും ഒരു മത്സരം ഫ്ലനാഗൻ കളിച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് ഫ്ലനാഗനുമായി റേഞ്ചേഴ്സിന്റെ കരാർ. ജെറാഡ് ക്ലബിൽ എത്തിയതിന് ശേഷമുള്ള ഏഴാം സൈനിംഗാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement