Img 20220114 125952

ആൻഡ്രെസ് പെരേരയെ ഫ്ലമെംഗോ സ്ഥിര കരാറിൽ സ്വന്തമാക്കും

ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡ്രെസ് പെരേരയെ ബ്രസീൽ ക്ലബായ ഫ്ലമെംഗോ സ്ഥിര കരാറിൽ സ്വന്തമാക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ‌ താരം ഇപ്പോൾ ലോണിൽ ആണ് ഫ്ലെമെംഗോയിൽ കളിക്കുന്നത്. ഇതുവരെ നല്ല പ്രകടനം കാഴ്ചവെച്ച താരത്തെ 10 മില്യൺ നൽകി ടീമിൽ നിലനിർത്താൻ ആണ് ഫ്ലമെംഗോ ഉദ്ദേശിക്കുന്നത്‌. ഈ ഓഫർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് സമർപ്പിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിൽക്കാൻ ആണ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും ശ്രമിച്ചത് എങ്കിലും ആരും താരത്തെ വാങ്ങാൻ ഇല്ലാത്തത് കൊണ്ടാണ് ലോണിൽ താരത്തെ അയക്കേണ്ടി വന്നത്. ഇതിനു മുമ്പ് മൂന്ന് തവണ പെരേര ലോണിൽ പോയിട്ടുണ്ട്. 25കാരനായ താരം യുണൈറ്റഡിൽ അക്കാദമി കാലഘട്ടം മുതൽ ഉണ്ട്. എന്നാൽ ടീമിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും കാര്യമായി യുണൈറ്റഡിനു വേണ്ടി തിളങ്ങാൻ പെരേരയ്ക്ക് ആയിട്ടില്ല.

Exit mobile version