Site icon Fanport

ഫിലിപ്പെ ലൂയിസ് ഇനി ഫ്ലമംഗോയിൽ!!

ബ്രസീലിയൻ ലെഫ്റ്റ് ബാക്കായ ഫിലിപ്പെ ലൂയിസ് അവസാനം ഫ്ലമംഗോയിൽ എത്തി. താരത്തിന്റെ നിരവധി കാലത്തെ ആഗ്രഹമാണ് ഫ്ലമംഗോയിൽ കളിക്കുക എന്നതാണ്. ആ ആഗ്രഹമാണ് ഇതോടെ നിറവേറിയത്. അവസാന നാലു വർഷമായി അത്ലറ്റിക്കോ മാഡ്രിഡിനായി കളിക്കുകയായിരുന്ന ഫിലിപ്പെ ലൂയിസ് ഈ കഴിഞ്ഞ സീസൺ അവസാനം ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു.

രണ്ട് തവണയായി അത്ലറ്റിക്കോ മാഡ്രിഡിനായി കളിച്ചിട്ടുള്ള ഫിലിപ്പെ ലൂയിസ് 250ൽ അധികം മത്സരങ്ങൾ അത്ലറ്റിക്കോ മാഡ്രിഡിനായി കളിച്ചിട്ടുണ്ട്. അത്ലറ്റിക്കോ മാഡ്രിഡിന് ഒപ്പം ലാലിഗ, രണ്ട് യൂറോപ്പ ലീഗ്, രണ്ട് യുവേഫ സൂപ്പർ കപ്പ് എന്നിവ നേടിയിട്ടുള്ള താരമാണ് ഫിലിപ്പെ ലൂയിസ്. ചെൽസി, അയാക്സ് എന്നീ ക്ലബുകളുടെ ഭാഗമാകാനും താരത്തിനായിട്ടുണ്ട്.

Exit mobile version