Site icon Fanport

ഫെറാൻ ടോറസ് മാജിക് ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ

വലൻസിയയുടെ താരമായ ഫെറാൻ ടോറസിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി. ഫെറാനും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ അഞ്ച് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെ മറികടന്നാണ് സിറ്റി ടോറസിനെ സ്വന്തമാക്കിയത്. വെറും 30 മില്യൺ മാത്രമെ സിറ്റിക്ക് ടോറസിനെ സ്വന്തമാക്കാൻ ചിലവഴിക്കേണ്ടതായി വന്നുള്ളൂ.

20കാരനായ താരം ഈ കഴിഞ്ഞ സീസണിൽ വലൻസിയക്കായി ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു. 44 മത്സരങ്ങൾ വലൻസിയക്കായി കളിച്ച ടോറസ് ആറു ഗോളുകൾ നേടിയിരുന്നു. വിങ്ങറായും അറ്റാക്കിംഗ് മിഡായും കളിക്കാൻ കഴിവുള്ള താരത്തെ സ്വന്തമാക്കുന്നതോടെ സിറ്റിയുടെ അറ്റാക്കിന്റെ കരുത്ത് കൂടും. ജർമ്മനിയിലേക്ക് പോയ സാനെയ്ക്ക് പകരക്കാരനായാകും ടോറസ് എത്തുന്നത്.

Exit mobile version