ഫെല്ലിനി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു, ഇനി ബുള്ളറ്റ് ഹെഡറുകൾ ചൈനയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബെൽജിയൻ മിഡ്ഫീൽഡർ ഫെല്ലെയ്നി മാഞ്ചസ്റ്റർ വിട്ടു.. ചെനീസ് ക്ലബായ ഷാൻഡോംഗ് ലുനെങുമായി ഫെല്ലിനി കരാർ ഒപ്പിട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് തന്നെ ഔദ്യോഗികമായി ഫെല്ലിനിയുടെ വിടവാങ്ങൽ അറിയിച്ചു. 2013ൽ ഡേവിഡ് മോയ്സ് ആണ് എവർട്ടണിൽ നിന്ന് ഫെല്ലെയ്നിയെ യുണൈറ്റഡിൽ എത്തിച്ചത്. ക്ലബിനായി 173 മത്സരങ്ങൾ ഫെല്ലിനി കളിച്ചു. 22 ഗോളുകൾ യുണൈറ്റഡിനായി ഫെല്ലിനി നേടിയിട്ടുണ്ട്. ഒപ്പം നാല് കിരീടങ്ങളും യുണൈറ്റഡിനൊപ്പം സ്വന്തമാക്കി.

ആരാധകരുടെ ഇഷ്ട താരം അല്ലായെങ്കിലും ടീമിന് വേണ്ടി എപ്പോഴും തന്റെ നൂറു ശതമാനം കൊടുത്ത ഫെല്ലെയ്നിയെ മാഞ്ചസ്റ്റർ ആരാധകർ മറക്കില്ല. അവസാന മൂന്ന് പരിശീലകരുടെയും ഇഷ്ട താരമായിരുന്നു. മോയ്സും, വാൻ ഹാലും പിന്നീട് വന്ന മൗറീനോയും ഫെല്ലെയ്നിയെ സ്ഥിരമായി ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നു. ഒലെയുടെ കീഴിൽ അവസരം കുറയുമെന്ന് തോന്നിയതാണ് ഫെല്ലിനി ക്ലബ് വിടാനുള്ള കാരണം. വർഷത്തിൽ 10 മില്യൺ എന്ന വൻ കരാറിലാകും ഫെല്ലിനി ചൈനയിൽ എത്തുക.