ഫെലിക്സ് വീണ്ടും ജർമ്മനിയിൽ

- Advertisement -

ജർമ്മൻ ഗോൾകീപ്പർ ലീഡ്സ് യുണൈറ്റഡ് വിട്ടു. ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ടാണ് ഫെലിക്സിനെ വീണ്ടും ജർമ്മനിയിൽ എത്തിച്ചിരിക്കുന്നത്. ഇത് ഫെലിക്സിന്റെ ഫ്രാങ്ക്ഫർട്ടിലെ രണ്ടാം വരവാണ്. മുമ്പ് 2013 മുതൽ 2015 വരെ താരൻ ഫ്രാങ്ക്ഫർട്ടിൽ ഉണ്ടായിരുന്നു. അവിടെ നിന്ന് വെർഡർ ബ്രെമനിലും പിന്നീട് ലീഡ്സിലും എത്തുകയായിരുന്നു താരം.

ലീഡ്സ് യുണൈറ്റഡിൽ കഴിഞ്ഞ സീസണിൽ മുപ്പതോളം മത്സരങ്ങൾ ഫെലിക്സ് കളിച്ചിരുന്നു. മുമ്പ് ജർമ്മൻ അണ്ടർ 20 ടീമിനും താരം കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement