Picsart 24 08 19 23 18 56 178

ഫെലിക്സ് വീണ്ടും ചെൽസിയിൽ!!

ജോവാഓ ഫെലിക്‌സ് വീണ്ടും ചെൽസിയിലേക്ക്. അത്ലറ്റികോ മാഡ്രിഡും ചെൽസിയും തമ്മിലുള്ള നീണ്ട ചർച്ചകൾക്ക് ഒടുവിൽ ആണ് ഫെലിക്സിനെ ചെൽസി സ്വന്തമാക്കുന്നത്. പകരം ഗാലഗർ അത്ലറ്റിക്കോ മാഡ്രിഡിലേക്കും പോകും. 6 വർഷത്തെ കരാർ ചെൽസിയിൽ ഫെലിക്സ് ഒപ്പുവെക്കും.

മുമ്പ് 2023ൽ ലോണിൽ ചെൽസിയിൽ ഫെലിക്സ് കളിച്ചിട്ടുണ്ട്. അന്ന് 20 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ മാത്രമെ ഫെലിക്സിന് നേടാൻ ആയിരുന്നുള്ളൂ. അവസാന സീസണിൽ ബാഴ്സലോണയിൽ ആയിരുന്നു ഫെലിക്സ് കളിച്ചത്. അവിടെ 44 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 6 അസിസ്റ്റും താരം നേടിയിരുന്നു‌

അത്ലറ്റിക്കോ മാഡ്രിഡ് ഹൂലിയൻ ആൽവരസിനെ സ്വന്തമാക്കിയതോടെ ഫെലിക്സ് ക്ലബ് വിടും എന്ന് ഉറപ്പായിരുന്നു. ചെൽസിയുടെ മധ്യനിര താരമായി ഗാലഗർ നാളെ മാഡ്രിഡിൽ എത്തി കരാർ നടപടികൾ പൂർത്തിയാക്കും.

Exit mobile version