പോർച്ചുഗീസ് യുവ താരത്തിനായി റെക്കോർഡ് തുക വാഗ്ദാനം ചെയ്ത് അത്ലറ്റികോ

- Advertisement -

ബെൻഫിക്കയുടെ പോർച്ചുഗീസ് യുവ താരം ജാവോ ഫെലിക്സിനായി റെക്കോർഡ് തുക വാഗ്ദാനം ചെയ്ത് അത്ലറ്റികോ മാഡ്രിഡ്. 126 മില്യൺ യൂറോയുടെ ബിഡ് തങ്ങൾക്ക് ലഭിച്ചതായി ക്ലബ്ബ് ഔദ്യോഗികമായി വെളിപ്പെടുത്തി. പക്ഷെ ബെൻഫിക്ക ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളാണ് ഫെലിക്‌സ്. 2018-2019 സീസണിൽ 20 ഗോളുകളും 19 അസിസ്റ്റുകളുമാണ് താരം നേടിയത്. ഗ്രീസ്മാൻ ക്ലബ്ബിന് പുറത്തേക്ക് പോകുമെന്ന് ഉറപ്പായതോടെയാണ് അത്ലറ്റികോ ഫെലിക്സിനെ സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്. കൂടാതെ മധ്യനിര താരം റോഡ്രിയും വരും ദിവസങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നേക്കും. 126 മില്യൺ യൂറോയുടെ വാഗ്ദാനം ബെൻഫിക്ക സ്വീകരിച്ചാൽ അത്ലറ്റിക്കോയുടെ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പിലുള്ള തരമാകും ഫെലിക്‌സ്.

Advertisement