Site icon Fanport

ഗോഡിന് പകരം ബ്രസീലിയൻ ഡിഫൻഡറെ സ്വന്തമാക്കി അത്ലറ്റികോ

ഇന്റർ മിലാനിലേക് മാറിയ ഡിയഗോ ഗോഡിന് പകരക്കാരനായി പോർട്ടോയുടെ ബ്രസീൽ താരം ഫിലിപ്പേ മോണ്ടെയ്‌റോയെ ടീമിൽ എത്തിച് അത്ലറ്റികോ മാഡ്രിഡ്. 3 വർഷത്തെ കരാറാണ് താരം ക്ലബ്ബ്മായി ഒപ്പിട്ടിരിക്കുന്നത്.

30 വയസുകാരനായ താരം 2016 ലാണ് പോർട്ടോയിൽ എത്തുന്നത്. പ്രശസ്ത ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസിൽ നിന്നാണ് താരം യൂറോപ്പിലേക്ക് എത്തുന്നത്. കൊറിന്ത്യൻസിൽ ഫിഫ ക്ലബ്ബ് ലോകകപ്പ് നേടാനും താരത്തിനായി. സെൻട്രൽ ഡിഫണ്ടറായ താരം പോർട്ടോക്കായി 142 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും നേടിയിട്ടുണ്ട്. 17 മില്യൺ യൂറോയോളം തരത്തിനായി സിമയോണിയുടെ ടീം മുടക്കിയതയാണ് റിപ്പോർട്ടുകൾ.

Exit mobile version