ഫെലിപെ ആൻഡേഴ്സൺ ലാസിയോയിലേക്ക് തിരികെയെത്തുന്നു

Images (4)

വെസ്റ്റ് ഹാം യുണൈറ്റഡ് താരമായ ഫിലിപ്പെ ആൻഡേഴ്സൺ വെസ്റ്റ് ഹാം വിടും. ഫ്രീ ഏജന്റായ താരം ഇറ്റാലിയൻ ക്ലബായ ലാസിയോയിൽ ഉടൻ ചേരും എന്നാണ് റിപ്പോർട്ടുകൾ. മുമ്പ് നാലു വർഷത്തോളം ലാസിയോക്കായി താരം കളിച്ചിട്ടുണ്ട്. 177 മത്സരങ്ങൾ ലസിയോക്കായി കളിച്ചിട്ടുള്ള താരം 34 ഗോളുകളും 39 അസിസ്റ്റും ടീമിനായി സംഭാവന ചെയ്തു. പോർച്ചുഗീസ് ക്ലബായ പോർട്ടോയിൽ ലോണടിസ്ഥാനത്തിൽ കളിക്കുക ആയിരുന്നു ഫിലിപ്പെ ആൻഡേഴ്സൺ കഴിഞ്ഞ സീസണിൽ.

അവിടെ പക്ഷെ ആകെ 10 മത്സരങ്ങൾ മാത്രമായിരുന്നു താരം കളിച്ചത്. 2018ൽ റെക്കോർഡ് തുകയ്ക്കായിരുന്നു വെസ്റ്റ് ഹാം യുണൈറ്റഡ് ആൻഡേഴ്സണെ ലാസിയോയിൽ നിമ്മ് സ്വന്തമാക്കിയത്. 28കാരനായ താരം ഇതുവരെ വെസ്റ്റ് ഹാമിനായി 70ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആൻഡേഴ്സൺ 12 ഗോളുകളും 12 അസിസ്റ്റും ക്ലബിനായി സംഭാവന ചെയ്തിരുന്നു.

Previous articleവിംബിൾഡൺ ക്വാർട്ടറിൽ എത്തുന്ന ആദ്യ അറബ് വനിതയായി ഒൻസ്! സബലങ്കയും അവസാന എട്ടിൽ
Next articleഗോകുലത്തിന്റെ ഗോൾ മെഷീനായിരുന്ന മാർക്കസ് ഇനി കൊൽക്കത്തയിൽ കളിക്കും