Picsart 24 04 09 12 21 56 532

ഫിലിപ്പെ ആൻഡേഴ്സൺ യുവന്റസിലേക്ക്

ലാസിയോ വിംഗർ ഫിലിപ്പെ ആൻഡേഴ്സണെ യുവന്റസ് സ്വന്തമാക്കും. ഒരു ഫ്രീ ട്രാൻസ്ഫറിൽ താരത്തെ സൈൻ ചെയ്യുന്നതിന് അടുത്താണ് യുവൻ്റസ് എന്ന് ട്രാൻസ്ഫർ മാർക്കറ്റ് വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ലാസിയോയിൽ ആണ് ബ്രസീലിയൻ താരം കളിക്കുന്നത്. എന്നാൽ അവിടെ കരാർ പുതുക്കില്ല എന്ന് താരം തീരുമാനിച്ചിരുന്നു.

30 കാരനായ ഫോർവേഡ് ഈ ജനുവരി മുതൽ ഫ്രീ ഏജന്റാണ്. ഈ സീസണിൽ ഫിലിപ്പെ ആൻഡേഴ്സൺ അത്ര നല്ല ഫോമിൽ അല്ല‌ 31 ലീഗ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ആറ് അസിസ്റ്റുകളും ആണ് സംഭാവന ചെയ്തത്.

നിലവിൽ ലാസിയോയിൽ കിട്ടുന്ന വേതനത്തേക്കാൾ വലിയ വേതനമാണ് യുവന്റസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു സീസണിൽ ഏകദേശം 4 മില്യൺ യൂറോയും ആഡ്-ഓണുകളും മൂല്യമുള്ള നാല് വർഷത്തെ കരാർ യുവന്റസ് താരത്തിന് നൽകും.

Exit mobile version