ലിയോൺ-ലിവർപൂൾ ചർച്ചകൾ പരാജയം, നബീൽ ഫെകീർ ലിവർപൂളിൽ എത്തില്ല

- Advertisement -

ലിവർപൂൾ സ്വന്തമാക്കി എന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്ന ഫ്രഞ്ച് താരം നബീൽ ഫെകിർ അടുത്ത സീസണിലും ലിയോണിൽ തന്നെ തുടരുമെന്ന് തീരുമാനമായി. ഫ്രഞ്ച് ക്ലബ് തന്നെയാണ് താരം ക്ലബിനൊപ്പം തന്നെ അടുത്ത‌ സീസണിലും ഉണ്ടാകുമെന്ന് ഔദ്യോഗികമായി അറിയിച്ചത്. നെബിൽ ഫെകിറിനു വേണ്ടി ലിവർപൂളുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു എന്നും താരം ഇനി ലിയോണി തന്നെ തുടരുമെന്നും ലിവർപൂളുമായി ഇനി ചർച്ചയില്ലെന്നും ഇന്നലെ ലിയോൺ ക്ലബ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

നേരത്തെ 50മില്യണിൽ അധികം വരുന്ന തുകയ്ക്ക് ഫെകിറിനെ ലിവർപൂൾ സ്വന്തമാക്കുകയാണെന്ന് വാർത്തകൾ വന്നിരുന്നു. ഫെകിറും ലിവർപൂളുമായും ധാരണയിൽ എത്തിയതായും വിവരങ്ങൾ ഉണ്ടായിരുന്നു. ലിവർപൂൾ പരിശീലകൻ ക്ലോപ്പ് നേരിട്ടും ഫെകിറുമായി സംസാരിച്ചിരുന്നു. എന്നാൽ ആദ്യ ഇത്തരം വാർത്തകൾ തെറ്റാണെന്ന് ലിയോൺ പത്ര കുറിപ്പ് ഇറക്കുകയും തുടർന്ന് ചർച്ച അവസാനിപ്പിക്കുന്നതായി ലിയോൺ അറിയിക്കുകയുമായിരുന്നു.

നെബി,ഫാബിനോ, ഫെകിർ, ഫർമിനോ, മാനെ, സാല എന്നീ ടീം അടുത്ത സീസണിൽ ആദ്യ ഇലവനിൽ അണിനിരക്കും എന്ന് സ്വപ്നം കണ്ടിരുന്ന ലിവർപൂൾ ആരാധകർക്കാണ് ഈ അവസാനത്തിലുണ്ടായ നാടകീയ വഴിത്തിരിവ് സങ്കടം നൽകുന്നത്. മികച്ച ഫോമിലുള്ള ഫെകിർ ഇപ്പോൾ ഫ്രാൻസിനൊപ്പം ലോകകപ്പിനായി ഒരുങ്ങുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement