ഗ്യുനിയൻ താരം അബ്ദുൽ കരീം സില്ലഹ് എഫ് സി കേരളയിൽ

- Advertisement -

2017/18 സീസണിൽ ഐ ലീഗ് രണ്ടാം ഡിവിഷൻ കളിക്കാൻ ഒരുങ്ങുന്ന എഫ് സി കേരളയുടെ കരുത്തു കൂട്ടുന്നതിനായി പുതിയ താരമെത്തി. ഗ്യുനിയൻ താരം സില്ലയെയാണ് എഫ് സി കേരള പുതുതായി സൈൻ ചെയ്തത്.

ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡറായ സില്ല ഇതിന് മുമ്പ് തായ്‌ലൻഡിലെ ഉത്തരടിട്ടെ എഫ് സി ക്ക് വേണ്ടി കളിച്ചിരുന്നു. ഗ്യുനിയൻ നാഷണൽ ടീമിന് വേണ്ടി അണ്ടർ 14,17, 20 എന്നീ വിഭാഗങ്ങളിൽ കളിച്ച താരം കൂടിയാണ് സില്ലഹ്. കഴിഞ്ഞ വർഷം എഫ് സി കേരളയുടെ കൂടെ ഉണ്ടായിരുന്നെങ്കിലും ഇന്റർനാഷണൽ ട്രാൻസ്ഫർ നടക്കാത്തത് മൂലം കളിക്കാൻ സാധിച്ചില്ല.

സില്ലയുടെ സാന്നിദ്ധ്യം എഫ് സി കേരളക്ക് ഒരു മുതൽ കൂട്ട് തന്നെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് :

https://www.facebook.com/SouthSoccers/

www.facebook.com/FanportOfficial

Advertisement