യുവ വിങ്ങർ ഇമ്രാൻ ഖാനെ സ്വന്തമാക്കി എഫ് സി ഗോവ

ഫതേഹ് ഹൈദരബാദിന്റെ യുവതാരം ഇമ്രാൻ ഖാനെ എഫ് സി ഗോവ സ്വന്തമാക്കി. സെക്കൻഡ് ഡിവിഷനിൽ ഫതേഹ് ഹൈദരബാദിനു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഇമ്രാനെ എഫ് സി ഗോവയുടെ തട്ടകത്തിൽ എത്തിച്ചത്. സെക്കൻഡ് ഡിവിഷനിൽ എഫ് സി ഗോവയെ ഫതേഹ് ഹൈദരബാദ് നേരിട്ടപ്പോഴും ഇമ്രാൻ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

മണിപ്പൂരി സ്വദേശിയായ ഇമ്രാൻ വലതു വിങ്ങിലാണ് കളിക്കാറ്. മണിപ്പൂരിനെ അവസാന അഞ്ച് സന്തോഷ് ട്രോഫി ടൂർണമെന്റിലും ഇമ്രാൻ പ്രതിനിധീകരിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെംഗളൂരു എഫ് സി യുവതാരത്തെ സ്വന്തമാക്കി ഐസാൾ എഫ് സി
Next articleറാമോസിനെതിരെ യുവേഫ നടപടി എടുക്കില്ല