മൊറോക്കോയിൽ നിന്ന് ഐ എസ് എല്ലിലേക്ക് ആദ്യ താരം

- Advertisement -

എഫ് സി ഗോവയുടെ പുതിയ വിദേശ താരം മൊറോക്കോയിൽ നിന്ന്. മൊറോക്കോയ്ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുള്ള അഹമ്മദ് ജഹോ ആണ് എഫ് സി ഗോവയിൽ എത്തിയിരിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡർ ആയ താരം മൊറോക്കോക്ക് വേണ്ടി 6 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആദ്യാമായാണ് ഐ എസ് എല്ലിൽ ഒരു മൊറോക്കോ താരം എത്തുന്നത്.

29കാരനായ അഹമ്മദ് രാജാ ക്ലബിനു വേണ്ടിയും ഇത്തിഹാദ് കമ്മീസിനു വേണ്ടിയും മുമ്പ് ബൂട്ടു കെട്ടിയിട്ടുണ്ട്. എഫ് സി ഗോവയുടെ നാലാം വിദേശ സൈനിങ്ങാണ് അഹമ്മദ്. നേരത്തെ ബ്രൂണോ, മാനുവൽ അരാന, കൊറോമിനസ് എന്നീ വിദേശ താരങ്ങളെ ഗോവ ടീമിലെത്തിച്ചിരുന്നു.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement