Site icon Fanport

എഫ് സി ഗോവയുടെ അവസാന വിദേശ താരമായി മുൻ റയൽ മാഡ്രിഡ് വിങ്ങർ

എഫ് സി ഗോവ തങ്ങളുടെ ഏഴാം വിദേശ സൈനിംഗും ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്പാനിഷ് വിങ്ങറായ മിഗ്വേൽ പ്ലാങ്കയാണ് ഏഴാം വിദേശ താരമായി ഗോവയിൽ എത്തിയിരിക്കുന്നത്. എ ടി കെ കൊൽക്കത്തയിലേക്ക് പോയ ലാൻസറോട്ടയ്ക്ക് പകരക്കാരനാകുമെന്ന പ്രതീക്ഷയിലാണ് പ്ലാങ്കയെ ഗോവ ടീമിൽ എത്തിച്ചിരിക്കുന്നത്.

മുമ്പ് റയൽ മാഡ്രിഡ് യൂത്ത് ടീമിനായും റയൽ മാഡ്രിഡ് സീനിയർ ടീമിനായും കളിച്ചിട്ടുള്ള താരമാണ് പ്ലാങ്ക. 2008 മുതൽ 2010 വരെ റയൽ മാഡ്രിഡ് ടീമിൽ ഉണ്ടായിരുന്നു. 30കാരനായ താരം വിങ്ങുകളിൽ ഇപ്പോഴും ഫുൾബാക്കുകളെ കുഴപ്പത്തിലാക്കാൻ പോകുന്ന വേഗതയുള്ള താരമാണ്. എൽചെ, എസ്പാനിയോൾ തുടങ്ങിയ സ്പാനിഷ് ക്ലബുകൾക്കും പ്ലാങ്ക കളിച്ചിട്ടുണ്ട്.

ഗ്രീക്ക് ക്ലബായ അനോർതിസിനായിരുന്നു അവസാനമായി കളിച്ചത്. പ്ലാങ്കയുടെ വരവോടെ 7 വിദേശ താരങ്ങളുടെ ക്വാട്ട എഫ്വ്സി ഗോവ പൂർത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version