ഫാൽക്കാവോ ഇനി ഗലറ്റസെറെയിൽ

- Advertisement -

കൊളംബിയൻ സ്ട്രൈക്കർ റെഡെമെ ഫാൽകാവോ മൊണാക്കോ വിട്ടു. താരം തുർക്കിഷ് ക്ലബായ ഗലറ്റസെറെയുമായി കരാറിൽ എത്തി. അഞ്ചു മില്യണാണ് ഫാൽക്കാവോയ്ക്ക് വേണ്ടി ഗലറ്റസെറെ മുടക്കുന്നത്. ഫാൽകാവോ മൊണാക്കോ വിടുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. മൊണാക്കോ താരത്തിന് പുതിയ ഓഫർ ഒന്നും നൽകാത്തതാണ് ക്ലബ് വിടാം തരത്തെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ വർഷം മൊണോക്കോയിൽ അത്ര മികച്ച സീസൺ ആയിരുന്നിഅ ഫാൽക്കാവോയ്ക്ക്. മുമ്പ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ക്ലബുകൾക്കായി ഫാൽകാവോ കളിച്ചിട്ടുണ്ട്. മൊണോക്കോയിലും അത്ലറ്റിക്കോ മാഡ്രിഡിലുമാണ് ഫാൽകാവോയുടെ ഏറ്റവും നല്ല പ്രകടനങ്ങൾ വന്നിട്ടുള്ളത്. മുമ്പ് പോർട്ടോ, റിവർ പ്ലേറ്റ് എന്നീ ക്ലബുകൾക്കായും ഫാൽകാവോ കളിച്ചിട്ടുണ്ട്.

Advertisement