ഫൽകാവോ മിഡിൽസ്ബ്രോയിലേക്ക്, യൊവെറ്റിക്കിനു പിന്നാലെ ആഴ്‌സനൽ

കൊളംബിയൻ സൂപ്പർതാവും അത്ലറ്റിറ്റിക്കോ മാഡ്രിഡ് ലെജൻഡുമായ റദമൽ ഫൽകാവോയെ സൈൻ ചെയ്യാൻ മിഡിൽസ്ബ്രോ ഒരുങ്ങുന്നു. ലീഗ് 1ൽ മൊണാക്കോയ്ക് വേണ്ടി കളിക്കുന്ന ഫൽകാവോ ഇപ്പോൾ മികച്ച ഫോമിലാണ്. 2014/15 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും 2015/16 സീസണിൽ ചെൽസിക്കുവേണ്ടിയും ഫൽക്കാവോ കളിച്ചിട്ടുണ്ട്.

ഇന്റർ മിലാൻ സ്‌ട്രൈക്കർ സ്റ്റീവൻ യോവെറ്റിക്കിനെ ലക്ഷ്യമിട്ട് ആഴ്‌സനൽ. മിലാനുവേണ്ടി 30 മത്സരങ്ങൾ കളിച്ച യോവെറ്റിക്ക് 6 ഗോളുകൾ മാത്രമാണ് അടിച്ചിട്ടുള്ളത്. ഈ ഫോമിലുള്ള യോവെറ്റിക്കിനെ സൈൻ ചെയ്‌താൽ വെങ്ങറിന്റെ മുൻനിരയിലെ പ്രശ്നങ്ങൾ തീരുമോ എന്നത് ഒരു വല്യ ചോദ്യചിഹ്നമാണ്.

ആരാകും സ്വാൻസീ സിറ്റി തലവൻ?

ബോബ് ബ്രാഡ്ലിയെ വെറും 85 ദിവസങ്ങളിൽ സാക്ക് ചെയ്‌ത സ്വാൻസി സിറ്റി മാനേജ്‌മന്റ്, തിങ്കളാഴ്ചയ്ക്കുള്ളിൽ പുതിയ മാനേജറെ നിയമിക്കും എന്നാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ലെജൻഡ് റായ്ൻ ഗിഗ്സ്, മുൻ ലെസ്റ്റർ സിറ്റി മാനേജർ നിഗെൽ പിയേഴ്‌സൺ, മുൻ ബിർമിങ്ഹാം സിറ്റി മാനേജർ ഗാരി റൗളറ്റ് എന്നിവരിൽ ഒരാൾ മാനേജർ ആവാനാണ് ഏറ്റവും കൂടുതൽ സാധ്യത. ഫസ്റ്റ് ടീം കോച്ചുകളായ അലൻ കുർട്ടിസും പോൾ വൈല്യംസും പുതിയ മാനേജറെ നിയമിക്കുന്നത്‌വരെ ടീമിനെ നയിക്കും.