Site icon Fanport

ഫാൽക്കാവോയ്ക്ക് തുർക്കിയിൽ വൻ വരവേൽപ്പ്

കൊളംബിയൻ സ്ട്രൈക്കർ റെഡെമെ ഫാൽകാവോ മൊണാക്കോ വിട്ടു തുർക്കിയിൽ എത്തിം താരം തുർക്കിഷ് ക്ലബായ ഗലറ്റസെറെയുമായി കരാറിൽ എത്തിയത് വൻ ആവേശത്തോടെയാണ് ക്ലബ് ആരാധാകർ വരവേറ്റത്. ഇന്നലെ ഇരുപതിനായിരത്തോളം പേർ ഫാൽകാവോയെ കാണാൻ വിമാനത്താവളത്തിൽ എത്തി.

താരം ക്ലബുമായി മൂന്നു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഫ്രീ ട്രാൻസ്ഫറിലാണ് ഫാൽക്കാവോ തുർക്കിയിലേക്ക് എത്തുന്നത്. മൊണാക്കോ താരത്തിന് പുതിയ ഓഫർ ഒന്നും നൽകാത്തതാണ് ക്ലബ് വിടാൻ തരത്തെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷം മൊണോക്കോയിൽ അത്ര മികച്ച സീസൺ ആയിരുന്നില്ല ഫാൽക്കാവോയ്ക്ക്. മുമ്പ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ക്ലബുകൾക്കായി ഫാൽകാവോ കളിച്ചിട്ടുണ്ട്. മൊണോക്കോയിലും അത്ലറ്റിക്കോ മാഡ്രിഡിലുമാണ് ഫാൽകാവോയുടെ ഏറ്റവും നല്ല പ്രകടനങ്ങൾ വന്നിട്ടുള്ളത്. മുമ്പ് പോർട്ടോ, റിവർ പ്ലേറ്റ് എന്നീ ക്ലബുകൾക്കായും ഫാൽകാവോ കളിച്ചിട്ടുണ്ട്.

Exit mobile version