Picsart 23 08 22 16 03 47 403

ഫകുണ്ടോ പെലിസ്ട്രി ഷെഫീൽഡ് യുണൈറ്റഡിലേക്ക് അടുക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം ഫകുണ്ടോ പെലിസ്ട്രി ലോണിൽ പോകാൻ സാധ്യത. പെലിസ്ട്രിയെ സ്വന്തമാക്കാനായി ഷെൽഫീൽഡ് യുണൈറ്റഡ് ചർച്ചകൾ നടത്തുന്നതായി MEN റിപ്പോർട്ട് ചെയ്യുന്നു. പെലിസ്ട്രിയെ ലോണിൽ അയക്കാൻ യുണൈറ്റഡ് നേരത്തെ തന്നെ ആലോചിക്കുന്നുണ്ടായിരുന്നു. ലോണിൽ പോകും മുമ്പ് പെലിസ്ട്രി ക്ലബിൽ ഉടൻ കരാർ പുതുക്കും.

2028വരെ നീളുന്ന കരാർ താരം ഒപ്പുവെക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം അധികം അവസരം കിട്ടാത്ത പെലിസ്ട്രിക്ക് യുണൈറ്റഡിൽ നിന്നാൽ ഈ സീസണിലും അധികം അവസരം കിട്ടിയേക്കില്ല. അതാണ് പെലിസ്ട്രിയെ ലോണിൽ അയക്കാൻ ടെൻ ഹാഗ് സമ്മതിക്കാം കാരണം. കഴിഞ്ഞ മത്സരത്തിൽ സബ്ബായി പെലിസ്ട്രി ഇറങ്ങിയിരുന്നു.

പെലിസ്ട്രി പ്രീസീസൺ ഉൾപ്പെടെ ടെൻ ഹാഗിന്റെ മാച്ച് സ്ക്വാഡിൽ സ്ഥിരാംഗമാണ്. അവസരം കിട്ടിയപ്പോൾ തിളങ്ങാനും പെലിസ്ട്രിക്ക് ആയിരുന്നു. വെറും 10 മില്യണ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് വർഷം മുമ്പ് പെലിസ്ട്രിയെ ടീമിൽ എത്തിച്ചത്‌.

Exit mobile version