ഫാബിയോ മിഡിൽസ്ബ്രോ വിട്ടു, ഇനി ഫ്രാൻസിൽ

- Advertisement -

മുൻ മാഞ്ചസ്റ്റർ യുണൈറ്റ്ഡ് വിങ്ബാക്ക് ഫാബിയോ ഡി സിൽവ മിഡിൽസ്ബ്രോ വിട്ടു. ഇനി ഫ്രാൻസിലാകും ഫാബിയോ കളിക്കുക. ഫ്രഞ്ച് ക്ലബ് നാന്റസാണ് ഫാബിയോയുമായി കരാറിൽ എത്തിയിരിക്കുന്നത്‌. 2016 തുടക്കത്തിലാണ് കാർഡിഫ് സിറ്റിയിൽ നിന്ന് ഫാബിയോ മിഡിൽസ്ബ്രോയിൽ എത്തിയത്. പരിക്ക് കാരണം കുറേ കാലമായി കളത്തിന് പുറത്തായിരുന്ന ഫാബിയോ ഇപ്പോൾ അടുത്താണ് ഫിറ്റ്നെസ് വീണ്ടെടുത്ത് പരിശീലനം പുനരാരംഭിച്ചത്.

മുഡിൽസ്ബ്രോയ്ക്കായി 54 മത്സരങ്ങൾ കളിച്ചിട്ടുള്ള ഫാബിയോ രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. 2014ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ശേഷം ഫാബിയോയ്ക്ക് മോശം കാലമായിരുന്നു ഫ്രഞ്ച് ക്ലബിലെങ്കിലും മികവിലേക്ക് ഉയരാൻ ഫാബിയോക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം. 2011 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുണൈറ്റഡിനായി ആദ്യ ഇലവനിൽ ഇറങ്ങിയ താരമാണ് ഫാബിയോ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement