Picsart 23 07 29 01 48 58 196

ഫാബിഞ്ഞോയും ഇനി സൗദിയിൽ, ഇത്തിഹാദിനൊപ്പം!!

ലിവർപൂളിന്റെ ഒരു മധ്യനിര താരം കൂടെ സൗദിയിൽ എത്തു. ഹെൻഡേഴ്സണെ അൽ ഇത്തിഫാഖ് സ്വന്തമാക്കിയതിനു പിന്നാലെ മറ്റൊരു മിഡ്ഫീൽഡറായ ഫാബിഞ്ഞോയെ അൽ ഇത്തിഹാദ് സ്വന്തമാക്കിയിരിക്കുകയാണ്‌. ലിവർപൂളും ഇത്തിഹാദും തമ്മിൽ കരാർ ചർച്ചകളിൽ പൂർണ്ണമായ ധാരണയിൽ എത്തി എൻഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

29 കാരനായ ബ്രസീലിയൻ ഇന്റർനാഷണലിനായി സൗദി പ്രോ ലീഗ് ക്ലബ് 40 മില്യൺ പൗണ്ട് ആണ് ട്രാൻസ്ഫർ തുകയായി നൽകുന്നത്. 2018 മുതൽ ഫാബിഞ്ഞോ ലിവർപൂൾ ടീമിന്റെ പ്രധാന ഭാഗമാണ്. പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും അടക്കം 7 കിരീടങ്ങൾ താരം ലിവർപൂളിനൊപ്പം നേടിയിട്ടുണ്ട്.

ഇപ്പോൾ മൂന്ന് വർഷത്തെ കരാർ ആണ് ഫാബിഞ്ഞോ ഇത്തിഹാദിൽ ഒപ്പുവെച്ചത്. മെഡിക്കൽ എല്ലാം നേരത്തെ പൂർത്തിയാക്കിയിരുന്നു‌. അടുത്ത ദിവസം തന്നെ ഫാബിഞ്ഞോ ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിക്കും.

Exit mobile version