ഫാബിയാൻസ്കി ഇനി വെസ്റ്റ് ഹാമിൽ

- Advertisement -

സ്വാൻസി ഗോൾകീപ്പർ ലൂകാസ് ഫാബിയാൻസ്കിയെ വെസ്റ്റ് ഹാം സ്വന്തമാക്കി. അവസാന നാലു വർഷമായി സ്വാൻസി സിറ്റിയിൽ കളിക്കുകയായിരുന്ന താരം ക്ലബ് തരംതാഴ്തപ്പെട്ടതോടെയാണ് പുതിയ ക്ലബ് തേടാൻ തീരുമാനിച്ചത്. സ്വാൻസി സിറ്റിയുടെ അവസാന വർഷത്തെ പ്ലയർ ഓഫ് ദി സീസണായിരുന്നു ഫാബിയാൻസ്കി. നാലു വർഷത്തിനിടെ 499 സേവുകൾ സ്വാൻസിക്കായി നടത്തി ഈ കാലയളവിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ പ്രീമിയർ ലീഗ് ഗോൾകീപ്പറായും ഫാബിയാൻസ്കി മാറിയിരുന്നു.

മുമ്പ് ആഴ്സണലിനും കളിച്ചിട്ടുണ്ട് ഫാബിയാൻസ്കി. 2006-07 സീസണിൽ ആഴ്സ്ണലിൽ എത്തിയ താരം 2014ൽ ആഴ്സണിനൊപ്പം എഫ് എ കപ്പും വിജയിച്ചാണ് ക്ലബ് വിട്ടത്. ഇപ്പോൾ പോളണ്ടൊനൊപ്പം റഷ്യയിലാണ് ഫാബിയാൻസ്കി ഉള്ളത്. വെസ്റ്റ് ഹാമിന്റെ രണ്ട് ദിവസത്തിനിടെയുള്ള രണ്ടാം സൈനിംഗാണിത്. കഴിഞ്ഞ ദിവസം ഡിഫൻഡർ ഇസ ഡിയോപിനെയും വെസ്റ്റ് ഹാം സൈൻ ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement