Site icon Fanport

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പരിശീലക സ്ഥാനത്ത് തിരിച്ചെത്തി

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിഖ്യാത പ്രതിരോധ താരം ജാപ്പ് സ്റ്റാം പരിശീലക സ്ഥാനത്ത് തിരിച്ചെത്തി. നെതർലാൻഡ് ക്ലബായ പെക് സ്വോലെയുടെ പരിശീലകനായാണ് സ്റ്റാം തിരിച്ചെത്തിയത്. ഇതിനു മുൻപ് ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ടീമായ റീഡിങ്ങിന്റെ പരിശീലകനായിരുന്നു ജാപ്പ് സ്റ്റാം. മോശം പ്രകടനം കാരണം സ്റ്റാം ഈ വർഷത്തിന്റെ ആദ്യം ക്ലബ് വിടുകയായിരുന്നു.

നിരവധി യൂറോപ്പ്യൻ ക്ലബ്ബുകളിൽ കളിച്ച സ്റ്റാം മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ചാമ്പ്യൻസ് ലീഗും മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു എഫ്.എ കപ്പും ഇന്റർകോണ്ടിനെന്റൽ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ജാപ്പ് സ്റ്റാമിനെ വിൽക്കാൻ എടുത്ത തീരുമാനം തെറ്റായിരുന്നെന്നു പിന്നീട് യുണൈറ്റഡ് പരിശീലകൻ സർ അലക്സ് ഫെർഗുസൻ പറഞ്ഞിട്ടുണ്ട്. ഓറഞ്ച് പടയ്ക്ക് വേണ്ടി 67 മത്സരങ്ങളിലും ജാപ്പ് സ്റ്റാം ബൂട്ടണിഞ്ഞിട്ടുണ്ട്.

Exit mobile version