Site icon Fanport

കൊറോണക്കാലത്ത് ചൈനയിലേക്കില്ല, ക്ലബ്ബുമായുള്ള കരാറവസാനിപ്പിച്ച് വാഗ്നർ

മുൻ ജർമ്മൻ താരം സാൻഡ്രോ വാഗ്നർ ചൈനീസ് സൂപ്പർ ലീഗ് ക്ലബ്ബായ ടിയാൻജിൻ ടെഡ വിട്ടു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ബയേൺ മ്യൂണിക്കിൽ നിന്നും ചൈനയിലേക്ക് വാഗ്നർ കൂട്മാറിയത്. 5 മില്ല്യൺ യൂറോയ്ക്ക് ചൈനീസ് സൂപ്പർ ലീഗിൽ എത്തിയ താരം 26 മത്സരങ്ങളിൽ 12 ഗോളുകൾ നേടിയിട്ടുണ്ട്.

ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിനാൽ ജർമ്മൻ ദേശീയ ടീമിൽ നിന്നും വാഗ്നർ വിരമിച്ചിരുന്നു. ജർമ്മനിയിൽ തിരികെയെത്തിയ വാഗ്നറിനായി ജർമ്മൻ ക്ലബ്ബുകൾ ശ്രമം തുടരുന്നുണ്ട്. അതേ സമയം സാൻഡ്രോ വാഗ്നർ ക്ലബ്ബ് കരിയർ അവസാനിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കരിയർ അവസാനിപ്പിച്ചാൽ കോച്ചിംഗിലാകും താൻ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് വാഗ്നർ മുൻപ് സൂചിപ്പിച്ചിരുന്നു.

Exit mobile version