Site icon Fanport

ബയേണിന്റെ യുവതാരം സെക്കന്റ് ഡിവിഷനിൽ

ബയേണിന്റെ യുവതാരം ഫ്രാങ്ക് എവിന ജർമ്മനിയിലെ രണ്ടാം ഡിവിഷൻ ക്ലബായ ഹോൾസ്റ്റെയിൻ കീലിലെത്തി. 2020. വരെ ലോണിലാണ് താരത്തെ അവർ സ്വന്തമാക്കിയത്. ബുണ്ടസ് ലീഗയിലേക്കൊരു പ്രമോഷൻ പ്രതീക്ഷ വെച്ച് പുലർത്തുന്ന കീലിനു എവിനയുടെ വരവ് ആശ്വാസകരമാകും.

ബുണ്ടസ് ലീഗയിലെ വളർന്നു വരുന്ന യുവതാരങ്ങളിൽ ശ്രദ്ധേയനായ എവിന രണ്ടു ബുണ്ടസ് ലീഗ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ജർമ്മനിയുടെ യൂത്ത് ടീമുകൾക് വേണ്ടി കളിച്ച ഫ്രാങ്ക് എവിന കാമറൂണിനെ പ്രതിനിധികരിക്കാൻ തീരുമാനിച്ചിരുന്നു. ബയേൺ മ്യൂണിക്കിന്റെ മുൻ റിസർവ് ടീം കോച്ചാണ് ഹോൾസ്റ്റെയിൻ കീലിലുള്ളത്.

Exit mobile version