Site icon Fanport

എവർട്ടൺ ഒരുങ്ങി തന്നെ, വാറ്റ്ഫോർഡിന്റെ മിഡ്ഫീൽഡറും എത്തുന്നു

ആഞ്ചലോട്ടിയും എവർട്ടണും ഇത്തവണ ഒരുങ്ങു തന്നെയാണ്. നാപോളിയിൽ നിന്ന് അലനെയും റയൽ മാഡ്രിഡിൽ നിന്ന് ഹാമസ് റോഡ്രിഗസിനെയും സ്വന്തമാക്കുന്നതിനൊപ്പം ഒരു മധ്യനിര താരത്തെ കൂടെ അവർ ടീമിൽ എത്തിക്കുകയാണ്. വാറ്റ്ഫോർഡിന്റെ മധ്യനിര താരം അബ്ദുലയ് ഡൊകൗറെയാണ് എവർട്ടണിലേക്ക് എത്തുന്നത്. എവർട്ടന്റെ 25 മില്യൺ മൂല്യമുള്ള ഓഫർ എവർട്ടൺ അംഗീകരിച്ചിരിക്കുകയാണ് ഇപ്പോൾ.

27കാരനായ താരം എവർട്ടണിൽ നാലു വർഷത്തെ കരാർ ഒപ്പുവെക്കും. മെഡിക്കലും ഇന്ന് പൂർത്തിയാക്കും. കഴിഞ്ഞ സീസണിൽ ഡൊകൗറിനെ ടീമിൽ എത്തിക്കാൻ എവർട്ടൺ ശ്രമിച്ചിരുന്നു എങ്കിലും അന്ന് നടന്നിരുന്നില്ല. വാറ്റ്ഫോർഡ് പ്രീമിയർലീഗിൽ നിന്ന് റിലഗേറ്റഡ് ആയതാണ് ഇപ്പോൾ എവർട്ടണ് ട്രാൻസ്ഫർ എളുപ്പമാക്കി കൊടുത്തത്. 2016മുതൽ വാറ്റ്ഫോർഡിനൊപ്പം കളിക്കുന്ന താരമാണ് ഡൊകൗറെ.

Exit mobile version