മുൻ പി എസ് ജി സ്ട്രൈക്കർ ഇനി മുംബൈ സിറ്റിയിൽ

- Advertisement -

മുംബൈ സിറ്റിക്ക് ബ്രസീലിൽ നിന്നൊരു സ്ട്രൈക്കർ. ബ്രസീൽ സാവോപോളോ സ്വദേശി എവർട്ടൺ സാന്റോസാണ് മുംബൈ സിറ്റിയിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് മുംബൈ സിറ്റി ഔദ്യോഗികമായി എവർട്ടൺ സാന്റോസിന്റെ സൈനിങ് വാർത്ത ട്വിറ്ററിലൂടെ അറിയിച്ചു. മുപ്പതുകാരനായ സാന്റോസ് മൂന്നു വർഷത്തോളം ഫ്രഞ്ച് ക്ലബായ പി എസ് ജിയിൽ ഉണ്ടായിരുന്നു.

ബ്രസീലിലെ കരുത്തരായ ക്ലബുകളിലൂടെ വളർന്ന സാന്റോസ് കൊറിന്തിയൻസ്, സാന്ത ക്രൂസ് ,കൊറിയൻ ടീമായ എഫ് സി സിയോൾ എന്നീ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. വിങ്ങറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ്. മുംബൈ സിറ്റി സീസണിൽ സ്വന്തമാക്കുന്ന നാലാം വിദേശ താരമാണ് എവർട്ടൺ സാന്റോസ്. ബ്രസീലിൽ നിന്ന് മുംബൈയിൽ എത്തുന്ന രണ്ടാം താരവും. നേരത്തെ ബ്രസീൽ താരം ഗിയേഴ്സൺ വിയേറിയയേയും മുംബൈ സൈൻ ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement