Site icon Fanport

മുംബൈ സിറ്റി സ്ട്രൈക്കർ ഇനി എ ടി കെ കൊൽക്കത്തയിൽ

മുംബൈ സിറ്റിക്കായി കഴിഞ്ഞ സീസണിൽ കളിച്ച ബ്രസീലിൽ സ്ട്രൈക്കർ ഇനി എ ടി കെ കൊൽക്കത്തയിൽ കളിക്കും. ബ്രസീൽ സാവോപോളോ സ്വദേശി എവർട്ടൺ സാന്റോസാണ് മുംബൈ സിറ്റി വിട്ട് എ ടി കെയിൽ എത്തിയിരിക്കുന്നത്.

മുപ്പത്തി ഒന്നുകാരനായ സാന്റോസ് മൂന്നു വർഷത്തോളം ഫ്രഞ്ച് ക്ലബായ പി എസ് ജിയിൽ കളിച്ച താരമാണ്. ബ്രസീലിലെ കരുത്തരായ ക്ലബുകളിലൂടെ വളർന്ന സാന്റോസ് കൊറിന്തിയൻസ്, സാന്ത ക്രൂസ് ,കൊറിയൻ ടീമായ എഫ് സി സിയോൾ എന്നീ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. വിങ്ങറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ്.

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്കായി ഏഴു ഗോളുകളും അഞ്ച് അസിസ്റ്റും എവർട്ടൺ സാന്റോസ് നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version