എവർട്ടൺ തകർക്കുന്നു!! റോഡ്രിഗസ് ഇനി എവർട്ടൺ നീലയിൽ!!!

എവർട്ടൺ അവരുടെ ടീം അതിശക്തമാക്കുക ആണ്. ഇപ്പോൾ കൊളംബിയൻ സൂപ്പർ സ്റ്റാർ ഹാമസ് റോഡ്രിഗസിന്റെ ട്രാൻസ്ഫർ ആണ് ക്ലബ് പൂർത്തിയാക്കിയിരിക്കുന്നത്. രണ്ട് വർഷത്തെ കരാറിലാണ് താരം എത്തുന്നത്. അവസാന കുറെ വർഷങ്ങളായി റയൽ മാഡ്രിഡിൽ അവസരം കിട്ടാതെ വിഷമിച്ച് വീർപ്പുമുട്ടി നിന്നിരുന്ന ഹാമസ് റോഡ്രിഗസിന് ഇത് സ്വതന്ത്രം കൂടിയാണ്. എവർട്ടണൊപ്പം കിരീടം നേടലാണ് തന്റെ ലക്ഷ്യം എന്ന് കരാർ ഒപ്പുവെച്ച ശേഷം ഹാമസ് പറഞ്ഞു.

എവർട്ടൺ പരിശീലകൻ ആഞ്ചലോട്ടിയുടെ ഇടപെടൽ ആണ് ട്രാൻസ്ഫർ എളുപ്പത്തിൽ ആക്കിയത്. ആഞ്ചലോട്ടിക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് റോഡ്രിഗസ്. 9 മില്യൺ ആണ് എവർട്ടണ് റോഡ്രിഗസിനെ സ്വന്തമാക്കാൻ നൽകിയത്. താരം തന്റെ ശമ്പളം കുറക്കാനും ഒരുങ്ങിയിട്ടുണ്ട്. 2014 ലോകകപ്പിലെ സൂപ്പർ പ്രകടനത്തിന് പിന്നാലെ റയലിൽ എത്തിയ റോഡ്രിഗസിന് റയലിൽ ഒട്ടും നല്ല ഓർമ്മകൾ അല്ല ഉള്ളത്. പഴയ റോഡ്രിഗസിനെ എവർട്ടണിൽ തിരികെ കിട്ടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Previous articleഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ഗാനം പുറത്തുവിട്ടു
Next articleയു.എസ് ഓപ്പണിൽ റഷ്യൻ ക്വാർട്ടർ ഫൈനൽ, മെദ്വദേവിന് റൂബ്ലേവ് എതിരാളി