റൂണിക്കായി എവർട്ടൺ വീണ്ടും രംഗത്ത്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് റെക്കോർഡ് ഗോൾ സ്‌കോറർ വെയ്ൻ റൂണിക്കായി തന്റെ ആദ്യ ക്ലബ് എവർട്ടൺ വീണ്ടും രംഗത്ത്. അടുത്തയാഴ്ച്ച തുടങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസൺ ടൂറിൽ നിന്ന് വെയ്ൻ റൂണിയെ ഒഴിവാക്കിയിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ വന്ന സമയത്താണ് കീമെന്റെ എവർട്ടൺ റൂണിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമീപിച്ചിരിക്കുന്നത്.

ഏകദേശം 27മില്യൺ പൗണ്ട് തുകയാണ് എവർട്ടൺ റൂണിക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്, എവർട്ടൺ റൂണിയെ സ്വന്തമാക്കുകയാണ് എങ്കിൽ 13 വർഷത്തിന് ശേഷം ഗൂഡിസൺ പാർക്കിലേക്കുള്ള റൂണിയുടെ മടക്കയാത്ര കൂടിയാവും ഇത്. 2004ൽ ആണ് റൂണി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നത്, തുടർന്നിങ്ങോട്ട് റൂണി മാഞ്ചസ്റ്ററിനായി 253 തവണ എതിരാളികളുടെ വല കുലുക്കുകയും മാഞ്ചസ്റ്റർ യുണൈറ്റഡിനെ 5 പ്രീമിയർ ലീഗ് കീരിടങ്ങൾ, 1 ചാമ്പ്യൻസ് ലീഗ് ട്രോഫി, 1 യൂറോപ്പ ലീഗ്, 1 ഫിഫ ലോകക്കപ്പ്, 1 എഫ്എ കപ്പ്, 4 ഇംഗ്ലീഷ് ലീഗ് കപ്പ് എന്നിവ നേടാൻ യുണൈറ്റഡിനെ സഹായിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ മോശം ഫോം മൂലം മിക്ക മത്സരങ്ങളിലും റൂണിക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല.

മാഞ്ചസ്റ്റർ യൂണൈറ്റഡിലെ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കുക എന്നത് ഇനി റൂണിക്ക് ദുഷ്കരമായിരിക്കും, അതിനാൽ തന്നെ എവർട്ടണിൽ ചേരുക എന്നതായിരിക്കും റൂണിക്ക് മുന്നിലുള്ള ഏറ്റവും മികച്ച വഴി. ഈ ട്രാൻസ്‌ഫർ സീസണിൽ ഇതുവരെ ഏറ്റവും മികച്ച സൈനിംഗുകൾ നടത്തിയ ഒരു ടീമാണ് എവർട്ടൺ, അത് കൊണ്ട് തന്നെ റൂണിയെ പോലെ ഒരു മുതിർന്ന താരത്തെ ടീമിൽ എത്തിക്കാനായാൽ ടീമിലെ യുവതാരങ്ങൾക്ക് പ്രചോദനമാവും എന്ന കണക്ക് കൂട്ടലിലാണ് എവർട്ടൺ മാനേജർ റൊണാൾഡ് കീമെൻ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement