സാൻഡ്രോ റമിറസ് ല ലീഗെയിലേക്ക് മടങ്ങി

- Advertisement -

പ്രീമിയർ ലീഗിലെ കടുത്ത 6 മാസങ്ങൾക്ക് ശേഷം സാൻഡ്രോ റമിറസ് ല ലീഗെയിലേക്ക് മടങ്ങി. ഏറെ പ്രതീക്ഷകളോടെ എവർട്ടൻ മലാഗയിൽ നിന്ന് കഴിഞ്ഞ ഓഗസ്റ്റിൽ എത്തിച്ച താരം ഗൂഡിസൻ പാർക്കിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെയാണ് ലോണിൽ സെവിയ്യയിലേക്ക് മടങ്ങുന്നത്. ഗൂഡിസൻ പാർക്കിൽ റൊമേലു ലുകാകുവിന് പകരകാരനാവുക എന്ന വലിയ ദൗത്യം പൂർത്തികരിക്കാനാവാതെയാണ് താരം തൽക്കാലത്തേക്ക് ല ലീഗെയിലേക്ക് മടങ്ങുന്നത്. ഈ സീസൺ അവസാനം വരെ താരം സ്‌പെയിനിൽ തുടരും.

എവർട്ടന് വേണ്ടി ഈ സീസണിൽ 16 മത്സരങ്ങൾ കളിച്ച താരം 1 ഗോൾ മാത്രമാണ് നേടിയത്. റൊണാൾഡ് കൂമാൻ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ താരത്തിന് തീർത്തും അവസരങ്ങൾ കുറഞ്ഞു. 22 വയസുകാരനായ താരം ബാഴ്സയുടെ ല മെസിയ അകാദമിയിലൂടെയാണ് വളർന്ന് വന്നത്. 2016-2017 സീസണിൽ മലാഗക്കായി 16 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement