Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഏഥൻ ലയർഡ് ലോണിൽ പോകും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന റൈറ്റ് ബാക്ക് ഏഥൻ ലയർഡ് ഈ സീസണിൽ ലോണിൽ പോകും. 19കാരനായ താരത്തെ ഇംഗ്ലീഷ് ക്ലബായ എം കെ ഡോൺസ് ആണ് ലോണിൽ സൻ ചെയ്തിരിക്കുന്നത്. ആറു മാസത്തെ കരാറിലാണ് താരം ഡോൺസിൽ എത്തുന്നത്. അവിടെ സ്ഥിരമായി അവസരം കിട്ടും എന്നാണ് താരത്തിന്റെ പ്രതീക്ഷ.

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ടീമുകളിലെ ഏറ്റവും മികച്ച ഫുൾബാക്കായാണ് ഏഥൻ അറിയപ്പെടുന്നത്‌. ലോണിൽ കഴിവ് തെളിയിച്ച് യുണൈറ്റഡിന്റെ സീനിയർ സ്ക്വാഡിലേക്ക് എത്താൻ ആകും ലയർഡ് ശ്രമിക്കുക. കഴിഞ്ഞ സീസണിൽ ലീഗ് കപ്പിലും യൂറൊപ്പയിലും ഒക്കെ ലയാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചിരുന്നു

Exit mobile version