Picsart 24 05 18 10 50 11 349

ബ്രസീലിൽ നിന്ന് 17കാരനായ വില്യനെ സ്വന്തമാക്കാൻ ചെൽസി, നൽകുക 60 മില്യൺ

ബ്രസീലിൽ നിന്ന് ഒരു കൗമാരക്കാരനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ചെൽസി. പാൽമെറസിന്റെ വിങ്ങർ എസ്റ്റെവോ വില്യനെ ആകും ചെൽസി സ്വന്തമാക്കുന്നത്. താരത്തെ സ്വന്തമാക്കുന്നതിന് അടുത്താൽ ചെൽസി എന്നാണ് റിപ്പോർട്ടുകൾ. 17കാരനായ താരത്തിനു വേണ്ടി 60 മില്യണോളം ആകും ചെൽസി ചിലവഴിക്കുക. 35 മില്യൺ യൂറോയോളം ട്രാൻസ്ഫർ തുകയും ബാക്കി ബോൺസുകളും ആകും.

ഈ സീസണിൽ തന്നെ കരാർ ഒപ്പുവെക്കും എങ്കിലും 2025ൽ താരത്തിന് 18 വയസ്സ് ആകുമ്പോൾ മാത്രമെ ചെൽസിക്ക് വേണ്ടി കളിക്കാൻ ആകൂ. അതുവരെ പാൽമെറസിൽ തന്നെയാകും വില്യൻ കളിക്കുക. പാൽമെറസ് ഇതേ മാതൃകയിൽ ആയിരുന്നു എൻഡ്രികിനെ റയൽ മാഡ്രിഡിലേക്ക് വിറ്റതും.

2007ൽ ജനിച്ച വില്യൻ കഴിഞ്ഞ സീസണിൽ തന്നെ പാൽമെറസിനായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു. ബ്രസീലിന്റെ അണ്ടർ 17 ടീമിനായും കളിച്ചിട്ടുണ്ട്.

Exit mobile version