Site icon Fanport

എറിക്സണായി മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രെന്റ്ഫോർഡും, താരം ഉടൻ തീരുമാനം എടുക്കും

ക്രിസ്റ്റ്യൻ എറിക്സൻ അടുത്തതായി എവിടേക്ക് എന്നത് ഉടൻ താരം തീരുമാനിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രെന്റ്ഫോർഡും ആണ് താരത്തിനായി രംഗത്ത് ഉള്ളത് എന്ന് ഫബ്രിസിയോ പറഞ്ഞു. സ്പർസ് ഇപ്പോൾ എറിക്സണിൽ അല്ല ശ്രദ്ധ കൊടുക്കുന്നത് എന്നും ഫബ്രിസിയോ പറയുന്നു. എറിക്സൺ ഏത് ക്ലബിൽ പോകണം എന്ന് താരം ഉടൻ തീരുമാനിക്കും എന്നും ഫബ്രിസിയോ പറയുന്നു.

കരാർ അവസാനിച്ചു എങ്കിലും താരത്തെ ക്ലബിൽ തന്നെ നിലനിർത്താൻ ബ്രെന്റ്ഫോർഡ് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ബ്രെന്റ്ഫോർഡിനൊപ്പം ജനുവരിയിൽ ചേർന്ന എറിക്സൺ 11 മത്സരങ്ങൾ അവർക്കായി കളിച്ചിരുന്നു.ഒരു ഗോൾ നേടിയ എറിക്സൺ നാലു അസിസ്റ്റും സ്വന്തമാക്കി. എറിക്സൺ പ്രീമിയർ ലീഗിൽ തന്നെ തുടരാൻ ആണ് ആഗ്രഹിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ എറിക്സൺ ആഗ്രഹിക്കുന്നുണ്ട് എങ്കിലും താരം മാഞ്ചസ്റ്റർ യുണൈറ്റഡ് നല്ല ഓഫർ നൽകിയാൽ അവിടേക്ക് പോകാൻ സാധ്യതയുണ്ട്.

Exit mobile version