എറിക്സണെ നിലനിർത്താൻ ബ്രെന്റ്ഫോർഡിന്റെ അവസാന ശ്രമങ്ങൾ

ക്രിസ്റ്റ്യൻ എറിക്സന്റെ കരാർ അവസാനിച്ചു എങ്കിലും താരത്തെ ക്ലബിൽ തന്നെ നിലനിർത്താൻ ബ്രെന്റ്ഫോർഡ് ശ്രമിക്കുകയാണ്. താരം ഭാവി തീരുമാനിക്കാൻ സമയമെടുക്കുന്ന സാഹചര്യത്തിൽ എറിക്സണ് മുന്നിൽ പുതിയ ഓഫർ ബ്രെന്റ്ഫോർഡ് സമർപ്പിച്ചതായാണ് വിവരങ്ങൾ. കഴിഞ്ഞ സീസണിൽ ബ്രെന്റ്ഫോർഡിനൊപ്പം ജനുവരിയിൽ ചേർന്ന എറിക്സൺ 11 മത്സരങ്ങൾ അവർക്കായി കളിച്ചിരുന്നു.

ഒരു ഗോൾ നേടിയ എറിക്സൺ നാലു അസിസ്റ്റും സ്വന്തമാക്കി. എറിക്സൺ പ്രീമിയർ ലീഗിൽ തന്നെ തുടരാൻ ആണ് ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പർസ് എന്നിവരെല്ലാം എറിക്സണായി രംഗത്ത് ഉണ്ട് എന്നാണ് വാർത്തകൾ. എറിക്സൺ വരും ആഴ്ചയിൽ തന്റെ ഭാവിയിൽ അന്തിമ തീരുമാനം എടുക്കും.

Exit mobile version