Site icon Fanport

എറിക് ബയി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് തുർക്കിയിലേക്ക് നീങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എറിക് ബയി ബെസിറ്റ്കസിലേക്ക് പോകാൻ സാധ്യത. ബെസികസും എറിക് ബയിയുമായി കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. നേരത്തെ ഫുൾഹാമും അൽ നസറും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും രണ്ട് നീക്കങ്ങളും ചർച്ചകളിൽ അവസാനിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കി കൊടുത്ത് ഫ്രീ ആയി എറിക് ബയിയെ വിട്ടു കൊടുക്കാൻ ആണ് സാധ്യത.

20220825 014821

കഴിഞ്ഞ സീസണിൽ ലോണിൽ ഫ്രഞ്ച് ക്ലബായ മാഴ്സെയിൽ ആയിരുന്നു സെന്റർ ബാക്ക് കളിച്ചിരുന്നത്. എറിക് ബയിയെ വാങ്ങേണ്ട എന്ന് മാഴ്സെ തീരുമാനിച്ചതോടെ താരം മാഞ്ചസ്റ്ററിൽ തിരികെ എത്തിയിരുന്നു. എങ്കിലും ടെൻ ഹാഗിന്റെ ടീമിനൊപ്പം പ്രീസീസൺ താരം പോയില്ല.

2024വരെയുള്ള കരാർ ബയിക്ക് മാഞ്ചസ്റ്ററിൽ ഉണ്ട്. ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു‌. എസ്പാന്യോളിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡിൽ എത്തിയത്.

Exit mobile version