മാഞ്ചസ്റ്റർ സിറ്റിയുടെ എറിക് ഗാർസിയ തിരികെ ബാഴ്സലോണയിലേക്ക്

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയയെ ബാഴ്സലോണ സ്വന്തമാക്കും. മുൻ ബാഴ്സലോണ അക്കാദമി താരമായ ഗാർസിയ 2018ൽ ആയിരുന്നു ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നത്. അതിനു ശേഷം താരം സിറ്റിക്കൊപ്പം പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. പെപ് ഗ്വാർഡിയോളയുടെ വലിയ പ്രശംസയും ഗാർസിയ നേടിയിരുന്നു.

താരം നടത്തുന്ന മികച്ച പ്രകടനങ്ങളാണ് ബാഴ്സലോണക്ക് താരത്തെ വീണ്ടും സ്വന്തമാക്കണമെന്ന ആഗ്രഹം നൽകിയത്. 19കാരനായ ഗാർസിയക്ക് വേണ്ടി വലിയ തുക തന്നെ ബാഴ്സലോണ നൽകേണ്ടി വരും. ബാഴ്സലോണയുടെ അക്കാദമയിൽ 9 വർഷത്തോളം ഗാർസിയ കളിച്ചിരുന്നു. ബാഴ്സലോണയിലേക്ക് മടങ്ങി എത്തുകയാണെങ്കിൽ തന്റെ പഴയ അക്കാദമി ടീം മേറ്റായ അൻസു ഫതിക്ക് ഒപ്പം ഒന്നിക്കാൻ ഗാർസിയക്ക് ആകും.

Exit mobile version