നോർത്ത് ഈസ്റ്റിന്റെ അൽഫാരോ ഇനി പൂനെ സിറ്റിയുടെ തട്ടകത്തിലേക്ക്

- Advertisement -

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആക്രമണത്തെ നയിച്ച എമിലിയാനോ ആൽഫാരോ ഇനി പൂനെ സിറ്റിയുടെ ജേഴ്സിയിലാകും കളിക്കുക. അൽഫാരോയുമായി പൂനെ സിറ്റി കരാറിൽ എത്തിയതായാണ് ഗോൾ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഈ ഉറുഗ്വേ താരം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് നോർത്ത് ഈഅറ്റിനു വൃണ്ടി പുറത്തെടുത്തത്.

13 മത്സരങ്ങൾ കളിച്ച അൽഫാരോ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി 5 ഗോളുകൾ കഴിഞ്ഞ് ഐ എസ് എല്ലിൽ നേടി. ഇംഗ്ലീഷ് ലിവർപൂളിന്റെ താരമായും ഉറുഗ്വേ രാജ്യത്തിനു വേണ്ടിയും അൽഫാരോ തിളങ്ങിയിട്ടുണ്ട്. ഡ്രാഫ്റ്റിനു മുമ്പായി പ്രാദേശിക താരങ്ങളെ ഒന്നും നിലനിർത്താൻ കൂട്ടാക്കത്ത പൂനെ പക്ഷെ വിദേശ താര്യങ്ങളെ സ്വന്തമാക്കാൻ മറ്റു ക്ലബുകളേക്കാൾ മുമ്പു തന്നെ രംഗത്തെത്തി ഇരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement