Picsart 23 08 08 10 54 14 489

എമിൽ ഓഡെറോയെ ഇന്റർ മിലാൻ സ്വന്തമാക്കി

ഇന്റർ മിലാൻ അവരുടെ രണ്ടാം ഗോൾ കീപ്പറായി എമിൽ ഓഡെറോയെ സ്വന്തമാക്കി. ലോൺ കരാറിൽ സാംപ്‌ഡോറിയയിൽ നിന്നാണ് ഓഡെറോ ഇന്ററിലേക്ക് എത്തുന്നത്. ഒന്നാം ഗോൾ കീപ്പറായി യാൻ സോമറിനെ എത്തിച്ചതിന് പിന്നാലെയാണ് ഇന്ററിന്റെ ഈ നീക്കം. സമീർ ഹാൻഡനോവിച്ചിന് പകരക്കാരനായാണ് ഒഡോറോ ടീമിൽ എത്തുന്നത്.

6.5 മില്യൺ യൂറോയ്‌ക്ക് ലോൺ കഴിഞ്ഞാൽ ഗോൾ കീപ്പറെ ഇന്ററിന് സ്ഥിര കരാറിൽ സൈൻ ചെയ്യാം. ഓരോ സീസണിൽ ഏകദേശം 1.2 മില്യൺ യൂറോയും ആഡ്-ഓണുകളും ഉറപ്പ് തരുന്ന മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കാൻ ഓഡെറോ ഇതിനകം ഇന്ററുമായി ധാരണയിൽ എത്തിയിട്ടുണ്ട്‌. കൗമാരക്കാരനായ ഗോൾകീപ്പർ ഫിലിപ്പ് സ്റ്റാൻകോവിച്ചിനെ ഇന്ററിൽ നിന്ന് ലോണിൽ സാമ്പ്ഡോറിയക്ക് പകരം ലഭിക്കികയും ചെയ്യും.

2019-ൽ 21 മില്യൺ യൂറോയ്ക്ക് ആയിരുന്നു സാംപ്‌ഡോറിയ താരത്തെ സൈൻ ചെയ്തത്. അതിനു മുമ്പ് വെനീസിയയിൽ ആയിരുന്നു ഒഡോറെ. യുവന്റസ് യൂത്ത് അക്കാദമിയിലൂടെയാണ് ഓഡെറോ വളർന്നു വന്നത്.

Exit mobile version