എമേഴ്സൺ ബാഴ്സലോണയുടെ താരമാകും

20210602 120553
- Advertisement -

റയൽ ബെറ്റിസിന്റെ റൈറ്റ് ബാക്കായ എമേഴ്സണെ ബാഴ്സലോണ സ്വന്തമാക്കും. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ബാഴ്സലോണയ്ക്കും റയൽ ബെറ്റസിനും സംയുക്ത ഉടമസ്ഥതയുള്ള താരമാണ് എമേഴ്സൺ. ബെറ്റിസിൽ നല്ല പ്രകടനം കാഴ്ചവെച്ച താരത്തെ 9 മില്യൺ നൽകി തങ്ങളുടേത് മാത്രമാക്കാൻ ആണ് ബാഴ്സലോണ തീരുമാനിച്ചിരിക്കുന്നത്. 22കാരനായ താരം ബാഴ്സലോണ സ്ക്വാഡ് ശക്തമാക്കും.

ബ്രസീലിയൻ യുവതാരമായ എമേഴ്സണു വേണ്ടി നിരവധി ക്ലബുകൾ ഇപ്പോൾ രംഗത്ത് ഉണ്ട്. രണ്ട് സീസൺ മുമ്പാണ് എമേഴ്സൺ സ്പെയിനിൽ എത്തിയത്. അവസാന രണ്ടു സീസണിലും താരം ബെറ്റിസിൽ ആണ് കളിച്ചത്. ബ്രസീലിയൻ ക്ലബായ അത്ലറ്റിക്കോ മിനേരോയിൽ ആയിരുന്നു എമേഴ്സൺ നേരത്തെ കളിച്ചിരുന്നത്. ബ്രസീൽ ദേശീയ ടീമിനായി താരം അരങ്ങേറ്റം നടത്തിയിട്ടുള്ള താരമാണ് എമേഴ്സൺ

Advertisement