Picsart 23 07 12 12 46 40 137

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എലാംഗയെ സ്വന്തമാക്കാൻ എവർട്ടൺ രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫോർവേഡ്, ആന്റണി എലാംഗ ക്ലബ് വിടാൻ സാധ്യത. സ്വീഡിഷ് അറ്റാക്കിംഗ് താരം ഓൾഡ് ട്രാഫോർഡിൽ കളിക്കാനുള്ള സമയക്കുറവിൽ നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു‌, എലാംഗയ്ക്ക് വേണ്ടി എവർട്ടണ അടക്കമുള്ള യൂറോപ്യൻ ക്ലബുകൾ ഇപ്പോൾ രംഗത്ത് ഉണ്ട്. എവർട്ടൺ താരത്തിനായി ആദ്യ ബിഡ് ഉടൻ സമർപ്പിക്കും എന്നാണ് സൂചനകൾ.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എറിക് ടെൻ ഹാഗ് എത്തിയതിനു ശേഷം അധികം അവസരങ്ങൾ എലാംഗയ്ക്ക് ലഭിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് എലാംഗ. നേരത്തെ ഡോർട്മുണ്ട് അടക്കമുള്ള ക്ലബ്ബുകൾ 21കാരനു വേണ്ടി രംഗത്ത് ഉണ്ടായിരുന്നു. സ്വീഡിഷ് ദേശീയ ടീമിലെ സ്ഥിരാംഗമായ എലാംഗയ്ക്ക് ആയി തുർക്കിഷ് ക്ലബ് ഗലറ്റസരെയും രംഗത്ത് ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കഴിഞ്ഞ സീസണിൽ 26 മത്സരങ്ങൾ കളിച്ച താരത്തിന് ഒരു ഗോൾ പോലും നേടാൻ ആയിരുന്നില്ല. യുണൈറ്റഡിൽ 2026വരെയുള്ള കരാർ എലാംഗയ്ക്ക് ഉണ്ട്.

Exit mobile version